വിശാഖപട്ടണം: ആന്ധ്രാപ്രദേശ്-ഒഡീഷ അതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ആന്ധ്രാ-ഒഡീഷ അതിര്‍ത്തിയില്‍ ബുസിപുട്ട്-ബെജാങ്കി പ്രവിശ്യകളോട് ചേര്‍ന്ന് ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് വന്‍ ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്.
മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേഹണ്ട് സേനയും ഒഡീഷ പോലീസും സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്.മേഖലയില്‍ മാവോയിസ്റ്റുകളുടെ യോഗം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെ ഇവിടെയെത്തിയ സുരക്ഷാ സേന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുകയായിരിന്നു.സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments