ലണ്ടന്‍ : ഗര്‍ഭനിരോധനത്തിന് പല മാര്‍ഗ്ഗങ്ങളുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഉപയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍. പുരുഷന്മാര്ക്കും ഉപോഗിക്കാവുന്ന ഗര്‍ഭ നിരോധന ഗുളികകളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പുരുഷന്മാര്ക്ക് കഴിക്കാവുന്ന ഗര്‍ഭ നിരോധന മരുന്ന് വികസിപ്പിച്ചെടുത്തത് ഇംഗ്ലണ്ടിലെ വോള്‍വര്‍ ഹാംപ്റ്റണ്‍ സര്‍വ്വകലാശാലയാണ്. ഗുളികയായി കഴിക്കുകമാത്രമല്ല, മൂക്കില്‍ സ്പ്രേ ചെയ്താലും മതി ഈ മരുന്ന് എന്നാണ് ബ്രിട്ടനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് മാത്രം ഉപയോഗിച്ചാല്‍ മതി എന്ന പ്രത്യേകതയും ഉണ്ട്. ഒരു ഗുളിക കഴിച്ചാല്‍ ഒരു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അതിന്‍െ ഫലം നഷ്ടപ്പെടില്ല. ദിവസങ്ങളോളം ഈ ഗുളികയുടെ ഫലം നിലനില്‍ക്കുമെന്നാണ് കണ്ടെത്തല്‍. ഈ മരുന്ന് കഴിച്ചാല്‍ പിന്നെ പുരുഷ ബീജങ്ങളുടെ ചലന ശേഷി നഷ്ടപ്പെടും. പിന്നെ അണ്ഡവുമായി സംയോജിക്കാന്‍ സാധിക്കില്ല എന്നാണ് കണ്ടെത്തല്‍.
പരീക്ഷണങ്ങളിലൂടെ മരുന്നിന്റെ ഫലം കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അത് വിപണിയില്‍ എത്തിയിട്ടില്ല. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രം മരുന്ന് വിപണിയില്‍ ഇറക്കൂ. മരുന്നിന്റെ വിജയ സാധ്യത എത്രശതമാനമാണെന്ന് ഇപ്പോഴും വ്യക്തമല്ല. സ്ത്രീകളില്‍ ഉപയോഗിക്കുന്ന ഗര്‍ഭ നിരോധന ഗുളികകള്‍ പോലും നൂറ് ശതമാനം ഉറപ്പുള്ളവയല്ല. 2021 ല്‍ മരുന്ന് വിപണിയില്‍ ഇറക്കാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Post Your Comments