ദാമ്പത്യം വിജയിക്കണമെങ്കില്‍ ജീവിതപങ്കാളിയുടെ പങ്കും ഏറെ വലുതാണ്.വേദപ്രകാരം വിവാഹമെന്നത് രണ്ട് ആത്മാക്കള്‍ തമ്മിലുള്ള സംയോജനം കൂടിയാണ്. ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവ ഒരുമിച്ചു പങ്കിടാനുള്ള ഒന്നാണ് വിവാഹം.നാം ആഗ്രഹിയ്ക്കുന്നതിനു പുറമെ വേദങ്ങളും ഇതെക്കുറിച്ചു പറയുന്നുണ്ട്.വേദപ്രകാരം ജാതകപ്പൊരുത്തം ഏറെ പ്രധാനമാണെന്നു കരുതുന്നു.ഇത് പ്രകാരം ആദ്യം നോക്കുന്നത് ജാതക പൊരുത്തമാണ്.
നല്ല ശരീരാകൃതിയുള്ള സ്ത്രീയാണ് വിവാഹം കഴിയ്ക്കാന്‍ ഉത്തമയെന്നു വേദം പറയുന്നു. ഇവര്‍ക്കാണ് നല്ല സന്താനങ്ങളെ ഗര്‍ഭം ധരിയ്ക്കാന്‍ സാധിയ്ക്കുക. സ്ത്രീ വീട്ടുകാര്യങ്ങള്‍ നോക്കാനും കുട്ടികളെ നോക്കാനും മുതിര്‍ന്നവരെ ബഹുമാനിയ്ക്കാനും കഴിയുന്നവളായിരിയ്ക്കണം.പൊസറ്റീവ് കാര്യങ്ങള്‍ മൃദുവായി സംസാരിയ്ക്കാന്‍ കഴിയുന്നവളായിരിയ്ക്കണം. ഇത് ഭര്‍ത്താവിനും കുടുംബത്തിനും സമാധാനം പ്രധാനം ചെയ്യും.കാര്യങ്ങള്‍ കേള്‍ക്കാന്‍ മനസുള്ള, കുടുംബത്തോട് ബാധ്യത പുലര്‍ത്തുന്ന ഒരുവളായിരിയ്ക്കണം.കൂടാതെ ആദ്യം കുടുംബത്തോട്, പിന്നീട് തൊഴിലിനോട്, പിന്നീട് സമൂഹത്തോട് ഉത്തരവാദിത്വം കാണിയ്ക്കുന്നവളും ദൈവ വിശ്വാസിയുമായിരിക്കണം ജീവിത പങ്കാളി.ജീവിതകാലം മുഴുവന്‍ ഒരു പുരുഷനെ മാത്രം സ്നേഹിയ്ക്കുന്നവളായിരിയ്ക്കണം ഉത്തമഭാര്യയെന്നും ഒരു സ്ത്രീയോടു മാത്രം വിധേയത്വം കാണിയ്ക്കുന്നയാളാകണം ഭര്‍ത്താവെന്നും വേദത്തിൽ പരാമർശമുണ്ട്.
Post Your Comments