കണ്ണൂര്‍● അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ടൂറിസ്റ്റ് ഹോം നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് അടിച്ചുതകര്‍ത്തു. ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് സംഭവം. മയ്യില്‍ റോഡിലെ തീരം ടൂറിസ്റ്റ് ഹോമാണ് നാട്ടുകാര്‍ തകര്‍ത്തത്.
ഇവിടെ അനാശാസ്യം നടക്കുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് നിരവധി തവണ നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ച് രംഗത്തെത്തിയത്. ഈ സമയത്ത് തളിപ്പറമ്പ് സ്വദേശികളായ രണ്ട് സ്ത്രീകളും ഇടപാടുകാരായെത്തിയ അഞ്ച് പുരുഷന്‍മാരും ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. മണിക്കൂര്‍ നിരക്കിലാണ് ഇവിടെ വാടക ഈടാക്കിയിരുന്നത്. വര്‍ഷങ്ങളായി ഇവിടെ പല സ്ഥലങ്ങളില്‍ നിന്നുമുള്ള സ്ത്രീകളും പുരുഷന്‍മാരും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് എത്തുന്നുണ്ടെന്നാണ് വിവരം. ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരനായ ദേവാനന്ദ് തന്നെയാണ് അനാശാസ്യത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്.
രോക്ഷാകുലരായ നാട്ടുകാര്‍ റിസപ്ഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ കാബിനും ചില്ലു വാതിലുകളും അടിച്ചു തകര്‍ത്തു. ഈ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ലോഡ്ജ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്ത് എത്തിയാണ് രംഗം ശാന്തമാക്കിയത്.
Post Your Comments