ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ബഹിഷ്‌കരണത്തിന്റെ ചൂടറിഞ്ഞ് ചൈനീസ് ഉത്പന്നങ്ങള്‍. ദീപാവലി വില്‍പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ കുറവാണ് ചൈനീസ് നിര്‍മിത വസ്തുക്കള്‍ക്ക് ഉണ്ടായിരിക്കുന്നത്. ബഹിഷ്‌കരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക നിര്‍ദ്ദേശം നല്‍കിയിട്ടില്ലെങ്കിലും ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരെ ജനങ്ങള്‍ രംഗത്തുണ്ട്.
ഉറി ഭീകരാക്രമണത്തിലും ബ്രിക്‌സിലും പാകിസ്ഥാനെ പിന്തുണച്ചും, കൊടുംഭീകരന്‍ മൗലാന മസൂദ് അസറിനെ വെള്ളപൂശിയും രംഗത്തുവന്നത് മുതല്‍ നോട്ടപ്പുള്ളികളാണ് ചൈന. പിന്നാലെ ഇന്ത്യക്കാര്‍ കുരയ്ക്കുകയേ ഉള്ളൂ കടിയ്ക്കില്ലെന്ന വ്രണത്തില്‍ കുത്തുന്ന പ്രയോഗം കൂടി ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടായതോടെ ദീപാവലി വിപണിയില്‍ ചൈന വിയര്‍ക്കുമെന്ന് ബിസിനസ്സ് ലോകം ഉറപ്പിച്ചു. പ്രതീക്ഷിച്ച പോലെ കോടികളുടെ വിറ്റുവരവുള്ള ചൈനീസ് പടക്കമുള്‍പ്പെടെ ദീപാവലി വിപണിയില്‍ വന്‍ തിരിച്ചടി നേരിടുകയാണ്.
ചൈനീസ് നിര്‍മിത ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവ മാത്രമാണ് ഭേദപ്പെട്ടപ്രകടനം കാഴ്ച വയ്ക്കുന്നത്.
Post Your Comments