തൃശൂര്‍: അഷ്ടവൈദ്യന്‍ തൈക്കാട്ടുമൂസ് വൈദ്യരത്നം ഔഷധശാല പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് “വജ്ര-2016” എന്നപേരില്‍ തൃശൂരില്‍ അന്താരാഷ്ട്ര ആയൂര്‍വേദ സമ്മേളനം സംഘടിപ്പിക്കുന്നു. 2017 ജനുവരി 13,14,15 തീയതികളില്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം നടക്കുന്നത്.
രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ആയുര്‍വേദ, അലോപ്പതി ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വൈദ്യരത്നം ഔഷധശാല ഡയറക്ടറും ‘വജ്ര – 2016’ സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറുമായ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജീവിതശൈലി രോഗങ്ങളും ആയുര്‍വേദ ചികിത്സയും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ 56 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. രജിസ്ട്രേഷന് www.vajra2016.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. വൈദ്യരത്നം ഔഷധശാല ഡയറക്ടര്‍മാരായ ഇ.ടി. പരമേശ്വരന്‍ മൂസ്, കെ.കെ.വാസുദേവന്‍, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ശ്രീകുമാര്‍ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments