റഷ്യ : ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ നിര്‍മ്മിച്ച നാസി സൈനിക ക്യാംപിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ആര്‍ട്ടിക്കിലെ മഞ്ഞു പാളികള്‍ക്കിടയില്‍ നിന്ന് പര്യവേഷണം നടത്തുന്ന ശാസ്ത്രഞ്ജരാണ് ക്യാംപിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉത്തര ദ്രുവത്തിന് ആയിരം കിലോമീറ്റര്‍ അകലേയാണ് ക്യാംപ് നില നിന്നിരുന്നത്. ഈ സ്ഥലം റഷ്യന്‍ അതിര്‍ത്തിയിലാണ്.
1942 ലെ നാസി ജര്‍മ്മനിയുടെ റഷ്യന്‍ ആക്രമ സമയത്ത് ഹിറ്റ്ലറുടെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്യാംപിന്റെ നിര്‍മാണമെന്നാണ് നിഗമനം. 1944 ജൂലൈ വരെ ക്യാംപ് പ്രവര്‍ത്തന സജ്ജമായിരുന്നു. എന്നാല്‍ ഭക്ഷ്യ വിഷബാധ പടര്‍ന്നതിനെ തുടര്‍ന്ന് ജൂലൈയില്‍ ക്യംപിന്റെ പ്രവര്‍ത്തനം നിലച്ചു. ആ സമയം തന്നെ ലോക യുദ്ധത്തില്‍ ജര്‍മ്മനി തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. ഇത് വരെ നാസി ക്യാംപ് ഉണ്ടായിരുന്ന എന്നതിന് നമുക്ക് ഏതാനും കടലാസ് രേഖകളെ ഉണ്ടായിരുന്നുള്ളു.
500 ഓളം മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ക്യാംപില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ധന ടാങ്കിനും വെടിയുണ്ടകളോടുമൊപ്പം ഏതാനും കടലാസ് രേഖകളും മഞ്ഞില്‍ നശിക്കാതെ കിടക്കുന്നുണ്ടായിരുന്നു. നാസി ചിഹ്നം പതിച്ച സൈനികര്‍ ഉപയോഗിച്ച വസ്തുക്കളും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നമുക്ക് അഭിമാനിക്കാം എന്നാണ് പര്യവേഷണത്തിന് നേതൃത്വം നല്‍കിയ എവഗ്‌നി എര്‍മലോവ് പറഞ്ഞത്.
Post Your Comments