കണ്ണൂര്‍● ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിനോടനുബന്ധിച്ചുളള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ്(ബി കോം + ടാലി, 5 വര്‍ഷത്തെ പ്രവൃത്തി പരിചയം), ബിസിനസ് ഓഫീസര്‍(എം ബി എ/ഏതെങ്കിലും വിഷയത്തിലുളള ബിരുദം, പുരുഷന്‍, 2 വര്‍ഷത്തെ പ്രവൃത്തി പരിചയം), ഫ്രണ്ട് ഓഫീസ് എക്‌സിക്യുട്ടീവ്(ബിരുദം, 2 വര്‍ഷത്തെ പ്രവൃത്തി പരിചയം), എഫ് എല്‍ ഒ എക്‌സിക്യുട്ടീവ്(ഏതെങ്കിലും വിഷയത്തിലുളള ബിരുദം), ഡി ടി പി ഓപ്പറേറ്റര്‍(ഇംഗ്ലീഷ് & മലയാളം-സ്ത്രീ, അതേ മേഖലയിലുളള പ്രവൃത്തി പരിചയം), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍(ഇന്റര്‍നെറ്റ് ബ്രൗസിങ്ങ്, ഫോട്ടോഷോപ്പിലുളള പരിചയം-പുരുഷന്‍, 25 വയസ്സില്‍ താഴെ), സ്റ്റോര്‍ മാനേജര്‍(5 വര്‍ഷത്തെ പ്രവൃത്തി പരിചയം, ഏതെങ്കിലും വിഷയത്തിലുളള ബിരുദം), ഫ്‌ളോര്‍ മാനേജര്‍(2 വര്‍ഷത്തെ പ്രവൃത്തി പരിചയം, ഏതെങ്കിലും വിഷയത്തിലുളള ബിരുദം), സൂപ്പര്‍വൈസര്‍(1 വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്ലസ്ടു/ ഏതെങ്കിലും വിഷയത്തിലുളള ബിരുദം), ബില്ലിങ്ങ് സ്റ്റാഫ്(എസ് എസ് എല്‍ സി/പ്ലസ്ടു), സെയില്‍സ് ഗേള്‍(എസ് എസ് എല്‍ സി/പ്ലസ്ടു), സെയില്‍സ് ബോയ് (എസ് എസ് എല്‍ സി/പ്ലസ്ടു) എന്നീ തസ്തികകളില്‍ 26 ന് രാവിലെ 10 മുതല്‍ 1.30 വരെ ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുള്ള യോഗ്യരായ 35 ല്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍ : 0497 2707610, 8156955083.
Post Your Comments