KeralaNews

സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ ക്രിയാത്മക നിര്‍ദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: സ്കൂള്‍ ബാഗുകളുടെ തൂക്കം കുറയ്ക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി മനുഷ്യാവക്ശ കമ്മീഷന്‍.അധ്യയനവര്‍ഷം അവസാനിക്കുമ്പോൾ കുട്ടികള്‍ പാഠപുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറികളില്‍ തിരിച്ചേല്‍പ്പിക്കണമെന്നും പിന്നീടു വരുന്നവര്‍ക്ക് ഇവ ഉപയോഗിക്കാന്‍ അവസരം നല്‍കണമെന്നുമാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ നിർദ്ദേശം. അമിതഭാരമുള്ള സ്കൂള്‍ ബാഗുമായി കുട്ടികൾ സ്കൂളിലേക്കെത്തുന്നത് ഇതുവഴി അവസാനിപ്പിക്കാൻ കഴിയുമെന്ന് മനുഷ്യാവക്ശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹനദാസ് പറയുന്നു.ശ്രീകുമാര്‍ നൂറനാട് സമര്‍പ്പിച്ച പരാതിയിലാണു നടപടി.

തലേവര്‍ഷത്തെ കുട്ടികള്‍ ലൈബ്രറിയിലേക്കു നല്‍കിയ പുസ്തകങ്ങള്‍ സ്കൂളില്‍നിന്നു നല്‍കും. ദിവസവും ക്ലാസ് കഴിയുമ്പോൾ അവ തിരിച്ചേല്‍പ്പിക്കണം. ഇങ്ങനെ ചെയ്യുന്നതുവഴി കുട്ടികള്‍ സ്കൂളിലേക്കു പുസ്തകം ചുമക്കുന്നത് ഒഴിവാക്കാമെന്നാണ് നിര്‍ദ്ദേശം.അടുത്ത അധ്യയനവര്‍ഷം മുതല്‍ പാഠപുസ്തകങ്ങള്‍ മൂന്നു വാല്യത്തില്‍ വേണം വിതരണം ചെയ്യാന്‍. കുറച്ചു പേജുകളുള്ള നോട്ടുബുക്ക് നിഷ്കര്‍ഷിക്കണം. ബോധവല്‍ക്കരണം പിടിഎ വഴി നടത്തണമെന്നും കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു.ഇതു സംബന്ധിച്ചു മനുഷ്യാവക്ശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button