യൗണ്ടേ: ആഫ്രിക്കൻരാജ്യമായ കാമറൂണിൽ തീവണ്ടി പാളം തെറ്റി 53 പേര്‍ മരിച്ചു. 300 യാത്രക്കാർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
രാജ്യതലസ്ഥാനമായ യൗണ്ടേയ്ക്ക് 120 കിലോമീറ്റര്‍ അകലെ എസേക എന്ന സ്ഥലത്ത് യൗണ്ടേയില്‍നിന്നും വാണിജ്യകേന്ദ്രമായ ദൗളയിലേക്ക് പോയ ഇന്റര്‍സിറ്റി പാസഞ്ചര്‍ തീവണ്ടിയാണ് പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 11-ന് അപകടത്തിൽ പെട്ടത്. യൗണ്ടേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട തീവണ്ടിയിൽ കൂടുതല്‍ വാഗണുകള്‍ കൂട്ടിച്ചേര്‍ത്തതും കൂടുതല്‍ ആളുകള്‍ കയറിയതുമാവാം അപടകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാമറൂണ്‍ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തീവണ്ടിപ്പാളങ്ങളുടെ അറ്റകുറ്റപ്പണി കൃത്യസമയത്ത് നടത്താത്തതും, സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്തതും തീവണ്ടികൾ പാളം തെറ്റുന്നത് പതിവാകുന്നു.
Post Your Comments