Kerala

ദളിത്‌ യുവാക്കള്‍ക്ക് ലോക്കപ്പില്‍ ക്രൂരമര്‍ദ്ദനം

കൊല്ലം● കൊല്ലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാക്കളെ ദിവസങ്ങളോളം ലോക്കപ്പിലിട്ട് മർദിച്ചതായി പരാതി. അഞ്ചാലുംമൂട് തൃക്കരുവ സ്വദേശികളായ രാജീവ് (32), ഷിബു (36) എന്നിവർക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോഷണക്കുറ്റം ആരോപിച്ചാണ് ഇരുവരെയും 16 ന് രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ജോലി ചെയ്യുന്ന സ്‌ഥലത്തുനിന്നും അടുത്തിടെ 1,85,000 രൂപ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്തത്. മോഷണം നടത്തിയില്ലെന്നു പറഞ്ഞിട്ടും അഞ്ചു ദിവസത്തോളം തുടർച്ചയായി ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ഒടുവിൽ ഇന്നലെ രാത്രിയാണ് ഇരുവരെയും വിട്ടയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button