ന്യൂഡൽഹി:ഇന്ത്യ -പാക് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിൽ പാകിസ്താന് 8 സൈനിക അന്തര്‍വാഹിനി നല്‍കാന്‍ കരാറിലേര്‍പ്പെട്ടതായി ചൈന.5 ബില്യണ്‍ ഡോളറിനാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ എക്കാലത്തെയും ഏറ്റവും വലിയ കരാറുകളിൽ ഒന്നായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചൈനയുടെ ഇന്ത്യാവിരുദ്ധ നിലപാടും പാകിസ്താനുമായുള്ള പുതിയ കരാറും ഇന്ത്യക്ക് കടുത്ത ഭീഷണി ഉയർത്താനാണ് സാധ്യത. അടുത്തിടെ പാകിസ്താന് യുദ്ധ വിമാനങ്ങള്‍ നൽകാനുള്ള തീരുമാനം അമേരിക്ക മരവിപ്പിച്ചിരിന്നു.തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ അമേരിക്ക സബ്സിഡി നല്‍കിയാണ് പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കിയിരുന്നത്.എന്നാല്‍, പാക് സര്‍ക്കാര്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ താത്പര്യം കാണിക്കുന്നില്ലെന്ന കാരണത്താലാണ് അമേരിക്ക പാകിസ്താനുമായുള്ള ആയുധക്കരാര്‍ മരവിപ്പിച്ചത്.അമേരിക്കയുടെ ഈ നിലപാടിന് പിന്നാലെയാണ് ചൈന പാകിസ്താനുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
ഒക്ടോബര്‍ 12ന് പാകിസ്താന് സൈനിക ആവശ്യങ്ങള്‍ക്കുള്ള അന്തര്‍വാഹിനി നല്‍കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കരാർ സംബന്ധിച്ച് അന്തിമ തീരുമാനമാവുകയായിരിന്നു.2023ഓടെ ആദ്യ അന്തര്‍വാഹിനി നല്‍കാമെന്നും ശേഷിച്ചവ 2028ഓടെ നല്‍കാമെന്നുമാണ് ചൈനയും പാകിസ്താനും തമ്മിലുള്ള കരാറെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇന്ത്യ പാക് ബന്ധം വഷളായ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും ആയുധങ്ങൾ വാങ്ങികൂട്ടുന്നതിൽ മത്സരിക്കുകയാണ്.ഇന്ത്യ ഇതിനോടകം വിവിധ രാജ്യങ്ങളുമായി ഒരു ലക്ഷം കോടിയിലേറെ രൂപയുടെ ആയുധക്കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു.
Post Your Comments