ന്യൂ ഡൽഹി: വർദ്ധിച്ചു വരുന്ന വായു മലിനീകരണം തടയാൻ ഡൽഹിയിലെ വാഹനങ്ങളിൽ സിഎന്‍ജി സംവിധാനം നടപ്പാക്കുന്നതിൽ നിലപാട് കടുപ്പിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. വായു മലിനീകരണ തോത് കുറയ്ക്കാന്‍ നടപ്പാക്കിയ ഒറ്റ,ഇരട്ട അക്ക വാഹനനിയന്ത്രണ പദ്ധതി പരാജയപ്പെട്ടതായി കേന്ദ്ര മലിനീകരണ നിയന്ത്രണ സമിതി കണ്ടെത്തിയിരുന്നു.വായുമലിനീകരണ തോത് നിയന്ത്രണ വിധേയമാക്കാന്‍ കൊണ്ടുവന്ന വിവധങ്ങളായ പദ്ധതികള്‍ പാരാജയപ്പെട്ട സാഹചര്യത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ദില്ലി സര്‍ക്കാരിനോട് വിഷയത്തില്‍ അടിയന്തര യോഗം ചേരാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സിഎന്‍ജി ഇന്ധനം നിര്‍ബന്ധന്മാക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാനാണ് ദില്ലി ഉള്‍പ്പെടെയുള്ള അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം.
അന്തരീക്ഷ മലിനീകരണം ഉണ്ടാകാത്ത സിഎന്‍ജി ഇന്ധനം രാജ്യത്തുടനീളം അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ട്രൈബ്യൂണലിന്റെ ഈ നടപടി. ദേശീയ തലസ്ഥാന നഗരിയിലെ വായുമലിനീകരണത്തിന്റെ മുഖ്യകാരണം നാല് അയല്‍ സംസ്ഥാനങ്ങളാണെന്നും. അതിനാല്‍ ദില്ലിയുള്‍പ്പെടെ യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളോട് സിഎന്‍ജി നടപ്പാക്കുന്നത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാന്‍ ട്രൈബ്യൂണല്‍ അദ്ധ്യക്ഷൻ സ്വതന്തര്‍ കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments