KeralaNews

പോലീസ് മർദ്ദനം ഇത്തവണ പാകിസ്ഥാനിയെന്നാരോപിച്ച്

പാകിസ്താനിയെന്നാരോപിച്ചു കണ്ണൂർ തലശേരി സ്വദേശിക്കു പോലീസിന്റ ക്രൂര മർദ്ദനം. നായനാര്‍ റോഡിലെ തമന്നയില്‍ മുഹമ്മദ് അഫ്രോസിനാണു മർദ്ദനമേറ്റത്‌. ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം നടന്നത്.

മാഹി പെരിങ്ങാടി റോഡില്‍ കട നടത്തുന്ന അഫ്രോസ് ബസ്സിറങ്ങി വീട്ടിലോട്ടു നടക്കവെ രണ്ടു പൊലീസുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയുകയും പിന്നീട് ബാഗ് പരിശോധിച്ചശേഷം വിട്ടയയ്ക്കുകയും ചെയ്തു. കുറച്ചുകൂടി നടന്നപ്പോള്‍ സമീപത്തായി ജീപ്പിലുണ്ടായിരുന്ന എസ്.ഐയും ഏതാനും പൊലീസുകാരും തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു.

വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞെങ്കിലും താടിയില്‍പിടിച്ച് താഴെ തള്ളിയിടുകയും നീ പാകിസ്താന്‍കാരനല്ലേയെന്ന്‍ പറഞ്ഞു എസ്.ഐയും പൊലീസുകാരും ചേർന്ന് വയറില്‍ ചവിട്ടുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തു. താഴെ വീണശേഷവും മര്‍ദനം തുടര്‍ന്നു. പിന്നീട് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും യുവാവ് പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റ അഫ്രൊസിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Post Your Comments


Back to top button