KeralaNews

കേരളത്തില്‍ വീണ്ടും കുട്ടികളുടെ മനുഷ്യക്കടത്ത് നടന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

തിരുവനന്തപുരം:തിരുവനന്തപുരത്ത് വസ്ത്രനിര്‍മ്മാണ ശാലയിലേക്ക് ജോലിക്ക് കൊണ്ടുവന്ന 145 കുട്ടികളെ പാറശ്ശാലയില്‍ വച്ച്‌ പോലീസ് പിടികൂടി.11.30ന് ചെന്നൈ-അനന്തപുരി എക്സ്പ്രസില്‍നിന്നാണ് പാറശ്ശാല റെയില്‍വേ പൊലീസ് ഇവരെ കണ്ടത്തെിയത്.ഇതില്‍ 90 പെണ്‍കുട്ടികളും 55 ആണ്‍കുട്ടികളുമാണ്. 27 പേര്‍ 18 വയസ്സിന് താഴെയുള്ളവരാണ്. കഴക്കൂട്ടം മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ സ്വകാര്യവസ്ത്ര നിര്‍മ്മാണ സ്ഥാപനത്തില്‍ ജോലിക്ക് എത്തിച്ചതെന്നാണ് കുട്ടികളോടൊപ്പം ഉണ്ടായിരുന്ന ഒഡിഷ സ്വദേശി പറഞ്ഞതായി പോലീസ് പറയുന്നു.

ഇത്രയുമധികം കുട്ടികളെ ഒരുമിച്ച്‌ എത്തിച്ചതിന് പിന്നില്‍ മനുഷ്യക്കടത്ത് സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിടികൂടിയ കുട്ടികളില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍ വയസ്സ് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15 വയസ്സ് തോന്നിക്കുന്ന കുട്ടികളുടെ തിരിച്ചറിയല്‍ രേഖകളിലുള്ളത് പതിനെട്ടെന്നാണ്.ഒരു മാസത്തെ പരിശീലന കാലയളവില്‍ 3000 രൂപയും അതിനുശേഷം 6000 രൂപയും ശമ്പളം നല്‍കുമെന്നാണ് കമ്പനി പറഞ്ഞതെന്ന് പിടിയിലായ കുട്ടികള്‍ പൊലീസിനെ അറിയിക്കുകയുണ്ടായി.എന്നാൽ കുട്ടികള്‍ പിടിയിലായതറിയാതെ കൂട്ടിക്കൊണ്ടുപോകാനത്തെിയ കഴക്കൂട്ടത്തെ സ്ഥാപന ജീവനക്കാരനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

. പിടിയിലായവരിൽ അധികവും ഒഡിഷയിലെ പല ജില്ലയിലെയും നിര്‍ധന കുടുംബത്തില്‍പെട്ട കുട്ടികളാണ്.കഴിഞ്ഞ 11നാണ് കുട്ടികള്‍ ഒഡിഷയില്‍നിന്ന് ട്രെയിന്‍ കയറിയത്. തുടര്‍ന്ന് കന്യാകുമാരിയില്‍ തങ്ങിയശേഷം വ്യാഴാഴ്ച രാവിലെയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. 145 പേര്‍ ഉണ്ടായിരുന്നെങ്കിലും 119 പേര്‍ക്ക് മാത്രമേ ടിക്കറ്റ് ലഭിച്ചിരിന്നുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.ഇതേ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അന്തര്‍ സംസ്ഥാന ബന്ധമുള്ളതിനാല്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളുവെന്നും പോലീസ് വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button