ബെംഗളുരു: ഹിന്ദിക്കായി ഒരു ഓണ്‍ലൈന്‍ നിഘണ്ടു പുറത്തിറക്കിയതായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് വ്യാഴാഴ്ച അറിയിച്ചു. ഓക്സ്ഫോര്‍ഡിന്റെ “ഓക്സ്ഫോര്‍ഡ് ഗ്ലോബല്‍ ലാംഗ്വേജസ് (ഒജിഎല്‍)” പദ്ധതിയുടെ ഭാഗമാകുന്ന ഒമ്പതാമത്തെ ലോകഭാഷയായി ഇതോടെ ഹിന്ദി മാറി. ഇതിന്റെ ഭാഗമായി ഹിന്ദി-ഹിന്ദി ഓണ്‍ലൈന്‍ നിഘണ്ടുവാണ് ഓക്സ്ഫോര്‍ഡ് ഒരുക്കിയിരിക്കുന്നത്.
പദ്ധതിയെപ്പറ്റി അവബോധം വളര്‍ത്താനും, സുപ്രധാന ഉപദേശങ്ങള്‍ നല്‍കാനും ഈ ഹിന്ദി നിഘണ്ടുവിന് ഒരു ലാഗ്വേജ് ചാമ്പ്യനും ഉണ്ടാകുമെന്ന് ഓക്സ്ഫോര്‍ഡ് അറിയിച്ചു. റാഞ്ചി സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. പൂനം നിഗം പാണ്ഡേയായിരിക്കും ഹിന്ദിയുടെ ലാഗ്വേജ് ചാമ്പ്യന്‍ എന്നും ഓക്സ്ഫോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
100-ഓളം ലോകഭാഷകളുടെ നിഘണ്ടുവും, ഭാഷാപരമായ മറ്റ് സങ്കേതങ്ങളും ഓണ്‍ലൈനില്‍ ഒരുക്കാനുള്ള ഒരു ബ്രിഹദ്പദ്ധതിയാണ് ഓക്സ്ഫോര്ഡിന് ഒജിഎല്‍.
Post Your Comments