തൃശൂര്‍● മഴയുടെ ഗണ്യമായ കുറവ്മൂലം ഭാരത പുഴ ഇപ്പോൾ ഒരു മണൽ കൂന മാത്രം. ജലലഭ്യതയില്ലാത്തതിനാൽ മദ്ധ്യ കേരളത്തില്‍ ഭാരതപ്പുഴയെ ആശ്രയിച്ചുള്ള കൃഷിയും,കുടിവെള്ള വിതരണപദ്ധതികളും കടുത്ത പ്രതിസന്ധിയിലായിരിക്കുന്നു. പാലക്കാട് തൃശ്ശൂര്‍ മലപ്പുറം എന്നീ ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്രയമാണ് ഭാരതപ്പുഴ.
മഴ ഗണ്യമായി കുറഞ്ഞത് കാരണം പുഴയുടെ പല ഇടങ്ങളും പൂർണമായി വരണ്ടുണങ്ങുകയും ശേഷിക്കുന്നിടത്ത് നീര്‍ച്ചാല്‍ മാത്രമായി ഒഴുകുന്നുത് പുഴയുടെ നില നില്പിനെ തന്ന ബാധിച്ചിരിക്കുകയാണ് .ഒട്ടനവധി കുടിവെള്ള പദ്ധതികളാണ് ഭാരതപ്പുഴയെ ആശ്രയിച്ചു നിലനില്‍ക്കുന്നത് .
ഷൊർണൂര്‍-ചെറുതുരുത്തി മേഖലയിലേക്ക് വെള്ളം കൊണ്ടുപോകുന്ന പമ്പ് ഹൗസുകള്‍ക്ക് താഴെ ഗുരുതരമായ മലിന ജലം കൊണ്ടു പോകേണ്ട ഗതികേടാ ണ് ഇപ്പോൾ ജല അതോറിട്ടിക്കുള്ളത് . മേഖലയിലെ കൃഷിയെ വെള്ളത്തിന്റെ അഭാവം വലിയ അളവിൽ ബാധിക്കുന്നതിനാൽ പുഴയോരത്തെ നെല്പാടങ്ങളെല്ലാം കരിഞ്ഞുണങ്ങുകയാണ്. ചെറുതുരുത്തി കൊച്ചി പാലത്തിന് സമീപത്തെ ചെറുതടയിണ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ 2008ല്‍ ആരംഭിച്ചുവെങ്കിലും പാതിവഴിയിൽ നില്കുന്നതല്ലാതെ യാതൊരു പുരോഗതിയും ഉണ്ടായില്ല.
Post Your Comments