കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ് രംഗത്ത്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ബാബുറാം അയച്ച കത്തുകള്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തി.
റെയ്ഡിൽ വിജിലന്‍സിന് ലഭിച്ചത് ബാര്‍ കോഴക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന കത്താണ്. കൂടാതെ കെ ബാബുവും ബാബുറാമും തമ്മിലുള്ള ഫോണ്‍ രേഖകളുടെ വിവരങ്ങളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കെ ബാബുവിനെ ഇവയുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യംചെയ്യും. ബാബുറാം കോണ്‍ഗ്രസ് നേതാവാണെന്ന് പരിചയപ്പെടുത്തിയാണ് ശങ്കര്‍ റെഡ്ഡിക്കും രമേശ് ചെന്നിത്തലയ്ക്കും കത്തയച്ചത്. ചിലരെ തകര്‍ക്കുന്നതിനുവേണ്ടിയാണ് ബാര്‍ കോഴക്കേസ് ബോധപൂര്‍വം കെട്ടിച്ചമച്ചതെന്ന് കത്തില്‍ പറയുന്നു. അതിനാല്‍ കേസ് പിന്‍വലിക്കണമെന്ന ആവശ്യവും കത്തില്‍ ആവശ്യപെട്ടിട്ടുണ്ട്. മന്ത്രി ബാബുവും ബാബുറാമും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായാണ് കത്തിനെ വിജിലന്‍സ് കാണുന്നത്.
Post Your Comments