ശ്രീനഗര്‍● ജമ്മു കാശ്മീരില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 12 ഓളം ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ പുറത്താക്കി. ഇവര്‍ നടത്തിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പോലീസ് ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അതാത് വകുപ്പിലെ മേലുദ്യോഗസ്ഥരോട് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിക്കുകയായിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് ഇവരെ പുറത്താക്കികൊണ്ടുള്ള ഉത്തരവുകള്‍ പുറത്തിറങ്ങിയത്. കാശ്‌മീർ സർവകലാശാല രജിസ്ട്രാര്‍, വിദ്യാഭ്യാസം, റെവന്യു, ആരോഗ്യം, എൻജിനീയറിംഗ്, ഫുഡ് സപ്ലൈസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പുറത്താക്കിയവരില്‍ ഉള്‍പ്പെടും.
ജമ്മു കാശ്‌മീരിനു മാത്രമായുള്ള ഭരണഘടനയിലെ ആർട്ടിക്കിൾ 126ന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചത്.
26 വര്‍ഷമായി ആക്രമണോത്സുകമായ കാശ്മീരില്‍ ഇത് രണ്ടാം തവണയാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേശ-വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കുന്നത്.
1990 ല്‍ വിഘടനവാദികള്‍ക്ക് അനുകൂലമായ നിലപാട് സീകരിച്ചതിന് അഞ്ച് ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇവരുടെ പുറത്താക്കല്‍ മൂന്ന് മാസം നീണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിലേക്ക് നയിച്ചിരുന്നു.
Post Your Comments