NewsBusiness

ജിയോയ്ക്ക് പണിയുമായി എയർടെൽ

ന്യൂഡല്‍ഹി● ഒറ്റയടിക്കു ജിയോ കീഴടക്കിയ മാര്‍ക്കറ്റിനും,ക്ക്കൂറ്റന്‍ ഓഫറിനു മുന്നില്‍ പകച്ചു പോയ എയർടെൽ ഇപ്പോൾ വെറും 259 രൂപയ്ക്ക് 10 ജിബി. ഓഫറുമായാണ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നതു പുതിയ എയർടെൽ 4 ജി ഉപഭോക്താക്കള്‍ക്കാണ് വമ്പൻ ഓഫർ ലഭിക്കുക ഇ പ്രകാരം 25 രൂപയ്ക്കു അടുത്തു വരെയാണ് ഒരു ജി ബി ക്കായി നൽകേണ്ടി വരുക . റീച്ചാര്‍ജ് ചെയ്ത് ഉടനെ തന്നെ ആദ്യത്തെ ഒരു ജിബി അക്കൗണ്ടിലേക്ക് ക്രെഡിറ്റാകും. ബാക്കി ഒമ്പത് ജിബി മൈ എയര്‍ടെല്‍ ആപ്പിലൂടെയായിരിക്കും ലഭിക്കുക.. മൂന്ന് മാസം കൊണ്ട് മൂന്ന് തവണയാണ് ഈ ഓഫര്‍ ചെയ്യാന്‍ കഴിയുക.

ഓഗസ്റ്റില്‍ സാംസങ് ഗ്യാലക്‌സി ജെ സീരീസ് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് എയര്‍ടെല്‍ 250 രൂപയ്ക്ക് 10 ജിബി സമാന രീതിയിൽ എയർടെൽ നൽകിയിരുന്നു. അഹമ്മദാബാദില്‍ 4ജി സേവനം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തില്‍ മാത്രമായി 249 രൂപയ്ക്കും കമ്പനി ഈ ഓഫര്‍ നല്‍കിയിരുന്നു. പിന്നീട് മദ്ധ്യ പ്രദേശിലേക്കും ചണ്ഡീഗഢിലേക്കും വ്യാപിപ്പിച്ച ഓഫർ എപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമാണ്.

മുകേഷ് അംബാനിയുടെ ജിയോ ഉയര്‍ത്തിയ വെല്ലുവിളിയാണ് മറ്റ് കമ്പനികളേയും പുതിയ തീരുമാനങ്ങളിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്.ഇതിന്റെ ഭാഗമായി വിപണിയിലെ മുഖ്യ എതിരാളി വോഡാഫോണും ഇന്റര്‍നെറ്റ് ഓഫറുകളില്‍ പുതിയ ഇളവുകളുമായി രംഗത്തെത്തി. മാര്‍ക്കറ്റിനെ പിടിച്ച് കുലുക്കിയ ജിയോയുടെ ഇന്റര്‍നെറ്റ് സേവനത്തിന്റെ വേഗത കുറഞ്ഞതായും വാര്‍ത്തകളും ഇപ്പോൾ പുറത്തു വന്നിരിക്കുന്നു .

shortlink

Post Your Comments


Back to top button