NewsGulf

പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി സൗദി

റിയാദ്: സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലാളിയുടെ ആനുകൂല്യങ്ങളിൽ ഇളവ് വരുത്താൻ അവകാശമില്ലന്നു സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു. തൊഴിലുടമ കരാറില്‍ രേഖപ്പെടുത്തിയ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ ബാധ്യസ്ഥനാണെന്ന് മന്ത്രാലയം അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടർന്ന് രാജ്യത്തെ പല വന്‍കിട സ്വകാര്യ കമ്പനികളും സമാനമായ രീതിയില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നതിനു അനുമതി തേടി മന്ത്രാലയത്തെ സമീപിച്ചിരുന്നു. പക്ഷെ മന്ത്രാലയം ഇത് നിരസിച്ചു.

തൊഴിലുടമയ്ക്കു ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ അവകാശമില്ലന്ന് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. യാതൊരു മുന്നറിയിപ്പുമില്ലാതെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നത് നിയമ ലംഘനമാണെന്നും മന്ത്രാലയം അറിയിച്ചു. തൊഴിലാളിയുടെ ആനുകൂല്യങ്ങള്‍ കുറയ്ക്കുകയാണെങ്കിൽ അതിന്‍റെ കാരണങ്ങള്‍ തൊഴിലുടമ മന്ത്രാലയത്തെ അറിയിച്ചിരിക്കണം. മാത്രമല്ല സ്ഥാപനങ്ങളുടെ ഏതെങ്കിലും വിഭാഗം നിര്‍ത്തലാക്കുകയോ അല്ലങ്കില്‍ വലിയതോതില്‍ നഷ്ടം സംഭവിക്കുകയോ ചെയ്താൽ മന്ത്രാലയത്തെ അറിയിക്കുകയും തുടര്‍ന്ന് മന്ത്രാലയത്തിന്റെ അനുമതിയോടെ സ്ഥാപനങ്ങളുടെ ആഭ്യന്തര നിയമാവലിയില്‍ മാറ്റം വരുത്തുകയും വേണം.

തൊഴിലാളിക്കു കരാര്‍ കാലാവധി അവാസാനിക്കുന്നത് വരെ കാരാര്‍ വ്യവസ്ഥ പ്രകാരമുള്ള ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ തൊഴിലുടമക്കു ബാധ്യതയുണ്ട്. പുതിയ തൊഴില്‍ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് ശമ്പളം കുറയ്ക്കുകയോ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്യാന്‍ സാധിക്കുക.
ഇതിനു വിരുദ്ധമായി തൊഴിലാളിയുടെ ശമ്പളമോ ആനുകൂല്യങ്ങളോ വെട്ടിക്കുറക്കുന്നുണ്ടെങ്കില്‍ തൊഴിലാളികള്‍ക്ക് അടുത്തുള്ള തൊഴില്‍ കാര്യാലയങ്ങളെ സമീപിച്ച് പരാതി നൽകാവുന്നതാണെന്ന് നിയമ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button