India

പാക്കിസ്ഥാനെ തെറ്റായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ല; ചൈനയാണ് യഥാര്‍ത്ഥ ശത്രുവെന്ന് കട്ജു

ന്യൂഡല്‍ഹി: പാക്കിസ്ഥാനല്ല, ഇന്ത്യയുടെ പ്രധാന ശത്രു ചൈനയാണെന്ന് മുന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ചൈനയാണ് മറയ്ക്ക് പിന്നിലെ ചെകുത്താനെന്നാണ് കട്ജു ഫേസ്ബുക്കില്‍ കുറിച്ചത്. പാകിസ്താനെ തെറ്റായി ചിത്രീകരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു ചൈനയാണ്. ബലൂചിസ്താനിലും പാകിസ്ഥാന്റെ വിവിധ മേഖളകളിലുമായി വന്‍തോതില്‍ ചൈന പണം നിക്ഷേപിച്ച് വരികയാണെന്നും കട്ജു പറയുന്നു. കശ്മീരിലെ ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും പോരാടാനുള്ള ആയുധങ്ങള്‍ ചൈനയാണ് നല്‍കുന്നത്.

ചൈന-പാക് സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതോടെ മേഖലയില്‍ തങ്ങളുടെ ആധിപത്യം ചൈന ഉറപ്പിക്കുമെന്നും കട്ജു അഭിപ്രായപ്പെട്ടു. വ്യാവസായിക ശക്തിയായ ചൈന ഉയര്‍ത്തുന്ന ഭീഷണിയിലാണ് ഇന്ത്യ ശ്രദ്ധ ചെലുത്തേണ്ടതെന്നും കട്ജു മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button