കൊച്ചി: മാധ്യമങ്ങളെ അനുകൂലിച്ച് സംസാരിച്ചതിന് ഹൈക്കോടതി അഡ്വ.സെബാസ്റ്റ്യന്‍ പോളിനോട് പ്രതികാരം ചെയ്തതിങ്ങനെ. അഭിഭാഷക അസോസിയേഷനില്‍ നിന്നും സെബാസ്റ്റ്യന്‍ പോളിനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് പ്രസ് ക്ലബില്‍ ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് നടപടി.
അസോസിയേഷനിലെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ന് ചേര്‍ന്ന അടിയന്തര നിര്‍വാഹക സമിതി യോഗത്തിലാണ് നടപടിക്ക് തീരുമാനമായത്. നടപടി അസ്വീകാര്യമാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു.
ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന, രാജ്യ ചരിത്രത്തിലില്ലാത്ത മാധ്യമ വിലക്കിന് ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് സെബാസ്റ്റ്യന്‍ പോള്‍ ആരോപിച്ചിരുന്നു. വാര്‍ത്തകളെ അവയുടെ സ്രോതസ്സില്‍തന്നെ തടയുകയാണ്. ജുഡീഷ്യല്‍ അടിയന്തരാവസ്ഥയുടെ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ജഡ്ജിമാര്‍ അതിന് കൂട്ടുനില്‍ക്കുന്നു. അഭിഭാഷകര്‍ക്കും പത്രക്കാര്‍ക്കും ഇതുകൊണ്ട് ഒരു കുഴപ്പവും പറ്റിയിട്ടില്ല.
ഒരാളുടെയും ശമ്പളം കുറയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. കോടതി വാര്‍ത്തകള്‍ ഇല്ലാത്തതിനാല്‍ ഒരു പത്രത്തിന്റെയും കോപ്പി കുറഞ്ഞിട്ടില്ല. ഒരു ചാനലിന്റെയും റേറ്റിങ്ങും ഇടിഞ്ഞിട്ടില്ല. അതേസമയം, നഷ്ടം മുഴുവന്‍ പൊതുസമൂഹത്തിനാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു.
Post Your Comments