തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ ഇപി ജയരാജനെതിരെ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ മൊഴി നല്‍കി. ബന്ധുവായ പി.കെ.സുധീറിന് മതിയായ യോഗ്യതകള്‍ ഉണ്ടായിരുന്നില്ലെന്നു ജയരാജന്‍ സമ്മതിച്ചിരുന്ന സാഹചര്യത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുകയല്ല മറിച്ച് കേസെടുക്കുകയാണ് വേണ്ടതെന്ന് മുരളീധരന്‍ പറയുന്നു.
കുഞ്ചാലുമ്മൂടിലെ വിജിലന്‍സ് ഓഫീസിലെത്തിയാണ് മുരളീധരന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാര്‍ മുന്‍പാകെയാണ് മൊഴി നല്‍കിയത്. 1988ലെ അഴിമതി നിരോധന നിയമ പ്രകാരം പൊതുപ്രവര്‍ത്തകന്‍ എന്ന സ്ഥാനം ദുരുപയോഗം ചെയ്തുകൊണ്ട് തനിക്കോ മറ്റൊരാള്‍ക്ക് വേണ്ടിയോ സാമ്പത്തിക നേട്ടമുണ്ടാക്കിയാല്‍ അത് അഴിമതിയാണ്.
അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം ഈ കുറ്റം ചെയ്ത വ്യക്തി മൂന്നുവര്‍ഷം തടവിനും പിഴയ്ക്കും അര്‍ഹനാണ്. അങ്ങനെയാണെങ്കില്‍ ജയരാജനെതിരെ കേസെടുക്കുകയാണ് വേണ്ടതെന്ന് മുരളീധരന്‍ പറയുന്നു. ജയരാജനെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മുരളീധരന്‍ ആവശ്യപ്പെടുന്നു.
Post Your Comments