Kerala

അയ്യപ്പനെക്കാണാന്‍ പി.ടി.ഉഷ ശബരിമലയിലേക്ക്

തലശ്ശേരി● കായികതാരം പി.ടി.ഉഷ ആദ്യമായി ശബരിമലയിലേക്ക്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ശരണം വിളിയുമായി ഉഷ അയ്യപ്പദര്‍ശനത്തിനായി യാത്രതിരിച്ചത്. തിരുവങ്ങാട് വടക്കേടം ശിവക്ഷേത്രത്തില്‍നിന്ന് തിങ്കളാഴ്ച രാവിലെ 10 മണിയോടെ അരയാക്കൂല്‍ സ്വദേശി വിജയന്‍ ഉഷയ്ക്ക് കെട്ടുനിറച്ചുകൊടുത്തു.  ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ എല്ലാവര്‍ഷവും ഇവിടെനിന്നാണ് കെട്ടുനിറച്ച് ശബരിമലയിലേക്ക് പോകാറുള്ളത്. 23 പേരടങ്ങിയ സംഘമാണ് ശബരിമലയിലേക്ക് തിരിച്ചത്.

shortlink

Post Your Comments


Back to top button