തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഔദ്യോഗികനാമം കേരളം എന്നാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് വിപ്പ് എംഎം മണി നിയമസഭയില്‍ ആവശ്യപ്പെട്ടു. നിയമസഭയുടെ ചോദ്യോത്തരവേളയിലാണ് എംഎം മണി ഇക്കാര്യം ആവശ്യപ്പെട്ടത്. ഔദ്യോഗിക രേഖകളില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് ”കേരള” എന്നാണ് ഇത് ”കേരളം” എന്നാക്കി പുനര്‍നാമകരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അത് വിശദീകരിക്കാമോ എന്നായിരുന്നു മണിയുടെ ചോദ്യം. എന്നാല്‍ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്നതിന് ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മണിക്ക് മറുപടി നല്കി.
Post Your Comments