IndiaNews

കടലിനടിയിലെ ഭസ്മാസുരന്‍: അരിഹന്ത് നാവികസേനയുടെ ഭാഗമായി

ന്യൂഡൽഹി:ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് അരിഹന്ത് നാവികസേനയുടെ ഭാഗമായി.നാവികസേനാ മേധാവി സുനില്‍ ലന്‍ബ ആഗസ്തില്‍ അന്തര്‍വാഹനി കമ്മീഷന്‍ ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ അണുവായുധ അന്തര്‍വാഹിനിയായ അരിഹന്തിന്റെ നിര്‍മാണം പൂര്‍ത്തിയായത് 2009 ലാണ്. റഷ്യന്‍ സഹായത്തോടെ നിര്‍മിച്ച ആണവ ബാലിസ്റ്റിക് മിസ്സൈല്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത്. വളരെ ദീര്‍ഘമായ കാലത്തേയ്ക്ക് കടലിനടിയില്‍ത്തന്നെ കഴിയാന്‍ ശേഷിയുണ്ട് എന്നതാണ് അരിഹന്തിന്റെ പ്രത്യേകത.

ആണവായുധങ്ങളുടെ ഉപയോഗത്തിന് സജ്ജമായ ഐഎന്‍എസ് അരിഹന്തിന് കടലില്‍നിന്നും കരയില്‍നിന്നും ആകാശത്തുനിന്നുമുള്ള അണ്വായുധ പ്രയോഗങ്ങളെ നേരിടാനുള്ള ശേഷിയുണ്ട്.2014 ഡിസംബറിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഐഎന്‍എസ് സമുദ്രത്തിലിറങ്ങിയത്.പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന അത്യാധുനിക യുദ്ധോപകരണ പദ്ധതിയുടെ ഭാഗമായാണ് അരിഹന്തിന്റെ നിര്‍മാണം നടന്നത്.റഷ്യയുടെ അകുല-1 അന്തര്‍വാഹിനികളുടെ മാതൃകയാണ് അരിഹന്തിന്റെ നിര്‍മാണത്തിലും സ്വീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button