ഇന്‍ഡോര്‍: കരഞ്ഞു ബഹളംവച്ചതിനെ തുടര്‍ന്ന് മൂന്നു വയസുള്ള കുഞ്ഞിനെ അമ്മാവന്‍ കഴുത്തുഞെരിച്ച് കൊന്നു. ഞായറാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു സംഭവം. കേസില്‍ ദിലീപ് ബാഡിയ എന്നയാള്‍ അറസ്റ്റിലായി. ദിലീപിന്റെ സഹോദരി ജാനി ദവാറിന്റെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ജാനിയും ദിലീപും ഒന്നിച്ച് ജോലിക്കുപോയപ്പോഴായിരുന്നു സംഭവം. കുഞ്ഞിനെ സഹോദരനെ ഏൽപ്പിച്ചു ജാനി ജോലി ചെയ്തു. ദിലീപിന്റെ അരികിലുരുന്ന കുട്ടി കരയാന്‍ തുടങ്ങിയതോടെ ഇയാള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ കരച്ചില്‍ നിര്‍ത്താതെ വന്നതോടെ കോപംവന്ന ദിലീപ് കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കുട്ടി അവശനായപ്പോൾ ദിലീപ് കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി.മാതാപിതാക്കളോട് സംഭവം മറച്ചു വെക്കുകയും ചെയ്തു.പക്ഷെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോസ്റ്റ്മോര്‍ട്ടം ആവശ്യമാണെന്നു പറയുകയും ചെയ്തു.
എന്നാല്‍ പോലീസ് എത്തിയപ്പോഴേക്കും ഇയാള്‍ മൃതദേഹവുമായി മുങ്ങി.
പോലീസ് വീട്ടിലെത്തി മൃതദേഹം വീണ്ടെടുക്കുകയും പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി ശ്വാസം മുട്ടിമരിച്ചതാണെന്ന് കണ്ടെത്തി. ഇതോടെ ദിലീപ് കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments