NewsIndia

ഉറി ഭീകരാക്രമണം :ഭീകരർ വൈദ്യുത വേലി കടന്നതെങ്ങനെ എന്നതിന് ഉത്തരം കിട്ടി

ന്യൂഡൽഹി:ജമ്മു കശ്മീരിലെ ഉറിയിലെ സൈനിക ക്യാംപിൽ ആക്രമണം നടത്തിയ നാല് ഭീകരർ അതിർത്തിയിലെ വൈദ്യുത വേലി കടന്നത് ഏണിയുടെ സഹായത്തോടെയെന്നു റിപ്പോർട്ട്. ഭീകരർ എത്തിയ മാർഗം കണ്ടെത്തുന്നതിനായി സൈന്യം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇക്കാര്യം വ്യക്തമായത്.സലാമാബാദ് നല്ലഹ് എന്ന സ്ഥലത്തിനു സമീപത്താണ് ഭീകരർ ഏണി ഉപയോഗിച്ച് വൈദ്യുത വേലി കടന്നത് എന്നാണ് സൈനിക റിപ്പോർട്ട്.

ഇന്ത്യ പാക് അതിർത്തിയുടെ വശത്ത് രണ്ട് ഏണികൾ സ്ഥാപിച്ചാണ് അതിർത്തിയിലെ വൈദ്യുത വേലി കടന്നതെന്നാണ് സൈന്യത്തിന്റെ നിഗമനം.ശരീരത്തിൽ സ്ഫോടക വസ്തുക്കളും മറ്റ് ആയുധങ്ങളും ആഹാര സാധനങ്ങളും ഉണ്ടായിരുന്നതിനാൽ വൈദ്യുതി വേലിയുടെ ഇടയിലൂടെ നുഴഞ്ഞു കയറുക ഭീകരർക്ക് അത്ര ഏളുപ്പമായിരുന്നില്ല. സൈനികരുടെ പെട്രോളിംഗ് ഉള്ള പ്രദേശമായതിനാൽ തന്നെ ഏറെ സമയം എടുത്താണ് ഭീകരർ ഇന്ത്യൻ മേഖലയിലേക്ക് കടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇത്തരത്തിൽ ഏണി ഉപയോഗിച്ച സംഭവം വടക്കൻ കശ്മീരിലെ മച്ചിൽ മേഖലയിൽ ഉണ്ടായിട്ടുണ്ട്.ഇതേ തുടർന്ന് ഉറിയിലെ ആക്രമണത്തെ തുടർന്ന് ആഭ്യന്തര അന്വേഷണം നടത്തിയ സൈന്യം അവിടത്തെ ബ്രിഗേഡ് കമാൻഡർ കെ.സോമശങ്കറിനെ മാറ്റിയിരുന്നു.ഈ സാഹചര്യം നിലനിൽക്കവെയാണ് സൈന്യത്തിന്റെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button