![accident-generic](/wp-content/uploads/2016/10/accident-generic_650x400_61471695567.jpg)
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 27 പേരുടെ ജീവനെടുത്തു. പഞ്ചാബ് പ്രവശ്യയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 65 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. റഹിം യാര്‍ ഖാന്‍ ജില്ലയില്‍ ഖാന്‍പുര്‍ മേഖലയില്‍ രണ്ടു ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകട കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. കറാച്ചിയില്‍ നിന്നും ബഹവല്‍പുരിലേക്ക് പോയ ബസും സാദിഖ്ബാദില്‍ നിന്നും ഫൈസലാബാദിലേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്. ബസ് വെട്ടിപ്പൊളിച്ചാണ് ആള്‍ക്കാരെ പുറത്തെടുത്തത്.
Post Your Comments