
മുംബൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ വിമര്‍ശിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എത്തി. അര്‍ണാബിന് സുരക്ഷ വേണമെങ്കില്‍ സ്വന്തം കീശയില്‍നിന്ന് പണം ഇറക്കണം. അല്ലാതെ, ജനങ്ങളുടെ ചെലവില്‍ സുരക്ഷ ഒരുക്കേണ്ടെന്ന് കട്ജു പറയുന്നു. അര്‍ണാബിന്റെ സുരക്ഷയ്ക്ക് രാവും പകലും 20 ഗാര്‍ഡുകളാണുള്ളത്.
കേന്ദ്രസര്‍ക്കാരാണ് സുരക്ഷ ഒരുക്കാന്‍ തീരുമാനിച്ചത്. ഇവര്‍ക്കുള്ള ശമ്പളം നികുതിദായകരായ പൊതുജനമാണ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അര്‍ണാബിന് അദ്ദേഹത്തിന്റെ തൊഴില്‍ ഉടമയില്‍ നിന്നും പണം ലഭിക്കുന്നുണ്ടാകും. സുരക്ഷയ്ക്ക് എന്തുകൊണ്ട് അദ്ദേഹത്തിനു സ്വന്തം പോക്കറ്റില്‍ നിന്നും പണം ചെലവഴിച്ചുകൂടാ.
ഒരാള്‍ക്ക് സുരക്ഷയൊരുക്കണമെങ്കില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ നിലവിലുണ്ട്. അര്‍ണബ് എന്തുകൊണ്ട് അത്തരം ഏജന്‍സികളുടെ സഹായം തേടുന്നില്ലെന്നും കട്ജു ചോദിക്കുന്നു. സര്‍ക്കാറിന്റെ കാലുനക്കുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ സുരക്ഷ ലഭിക്കുമെന്നാണ് തനിക്കു തോന്നുന്നതെന്നും കട്ജു ആഞ്ഞടിക്കുന്നു. പാകിസ്താന്‍ ഭീകരസംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് അര്‍ണാബ് ഗോസ്വാമിക്ക് സുരക്ഷ ഒരുക്കുന്നത്.
Post Your Comments