
ബാഗ്ദാദ്● ലോകത്തിന് ഭീഷണിയായി മാറിയ ഐ.എസിന്റെ അവസാന ശ്വാസവും നിലയ്ക്കുന്നു. ഭീകരസംഘടനയുടെ പ്രധാനശക്തി കേന്ദ്രമായ മൊസൂള്‍ സ്വതന്ത്രമാക്കാനുള്ള പോരാട്ടം ആരംഭിച്ചതായി ഇറാഖി പ്രധാനമന്ത്രി ഹൈദര്‍-അല്‍-അബാദി അറിയിച്ചു. ടെലിവിഷനില്‍ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ജനങ്ങളെ ഇക്കാര്യം അറിയിച്ചത്.
“നിനേവ പ്രവിശ്യയിലെ പ്രിയപ്പെട്ട ജനങ്ങളെ, വിജയഭേരി മുഴങ്ങിക്കഴിഞ്ഞു. മൊസൂളിനെ സ്വതന്ത്രമാക്കാനുള്ള പോരാട്ടം ആരംഭിച്ചു കഴിഞ്ഞു”- അബാദി പറഞ്ഞു.
“ഐ.എസിന്റെ കൊടുംക്രൂരതയില്‍ നിന്ന് നിങ്ങളെ സ്വതന്ത്രമാക്കാനുള്ള ചരിത്രപരമായ പോരാട്ടത്തിന് ഇന്ന് തുടക്കമായിരിക്കുന്നു. ദൈവം അനുവദിച്ചാല്‍ നമുക്ക് മൊസൂളിന്റെ ഭൂമിയില്‍ കണ്ടുമുട്ടാം അവിടെ വച്ച് നമുക്കെല്ലാം സ്വാതന്ത്ര്യം ആഘോഷിക്കാം”-അബാദി പറഞ്ഞു.
ഇറാഖി സേനയും ദേശിയ പോലീസും മാത്രമാകും മൊസൂളില്‍ പ്രവേശിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊസൂള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ അബാദി സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം അത് വലിയ വിജയമായിരിക്കും. ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനോപ്പം സൈനിക ശക്തി തെളിയിക്കാനും കഴിയും. മാത്രമല്ല, എണ്ണ സമ്പന്നമായ വടക്കന്‍ പ്രവിശ്യയിലെ ഐ.എസിന്റെ മേധാവിത്വം അവസാനിപ്പിക്കാനും ഇതിലൂടെ കഴിയും.
Post Your Comments