തിരുവനന്തപുരം: ജില്ലയിലെ തീവ്രശുചീകരണ യജ്ഞമായ ഗ്രീന്‍കാര്‍പ്പറ്റ് (പച്ചപ്പരവതാനി) പദ്ധതിക്ക് ശംഖുംമുഖത്ത് തുടക്കമായി. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ശുചീകരണപരിപാടി സംഘടിപ്പിച്ചത്. വി.എസ്.ശിവകുമാര്‍ എം.എല്‍.എ. ശംഖുംമുഖത്തെ പരിപാടി ഉദ്ഘാടനം ചെയ്തു. ശംഖുംമുഖം തെക്കേ കൊട്ടാരത്തില്‍ ജനവരി ഒന്നുമുതല്‍ കലാകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടീരിയ എന്ന പരിപാടി സംഘടിപ്പിക്കുമെന്ന് മേയര്‍ വി.കെ.പ്രശാന്ത് പറഞ്ഞു.
ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളായ കോവളം, വേളി, ആക്കുളം, വര്‍ക്കല, നെയ്യാര്‍ പൊന്മുടി, അരുവിക്കര, കാപ്പില്‍ കനകക്കുന്ന് എന്നിവിടങ്ങളിലും ശുചീകരണം നടത്തി. വരും ദിവസങ്ങളില്‍ ഈ സ്ഥലങ്ങള്‍ മലിനമാകാതെ സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും.
വെള്ളായണി കാര്‍ഷിക കോളേജിലെ 55 എന്‍.എസ്.എസ്. വളന്റിയര്‍മാരാണ് ശംഖുംമുഖവും പരിസരവും ഞായറാഴ്ച ശുചീകരിച്ചത്.
Post Your Comments