Kerala

ഗോഡ്ഫാദര്‍ പരാമര്‍ശം പണിപാളി; ബിജിമോള്‍ക്കെതിരെ സിപിഐ നടപടിയെടുക്കും

തിരുവനന്തപുരം: മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത് തനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതിനാലാണെന്ന എംഎല്‍എ ബിജിമോളിന്റെ പരാമര്‍ശം എട്ടിന്റെ പണികൊടുത്തു. ബിജിമോള്‍ക്കെതിരെ നടപടിയെടുക്കാനാണ് നിര്‍ദേശം. എന്ത് നടപടിയെടുക്കണമെന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ഇടുക്കി ജില്ലാ നിര്‍വാഹകസമിതിയാണ്.

ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവാദപരാമര്‍ശത്തെക്കുറിച്ചുള്ള ബിജിമോളുടെ വിശദീകരണം പാര്‍ട്ടി തള്ളുകയാണുണ്ടായത്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്. എന്നാല്‍, താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും പറയാത്ത കാര്യങ്ങളാണ് അച്ചടിച്ചു വന്നതെന്നുമാണ് ബിജിമോള്‍ പറഞ്ഞത്. പക്ഷേ, പാര്‍ട്ടി ബിജിമോളുടെ വിശദീകരണം തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button