NewsInternational

ചൈന മനുഷ്യരെ ബഹിരാകാശത്തേക്ക് അയച്ചു

ബെയ്‌ജിങ്‌: മനുഷ്യരെ വഹിച്ചുള്ള ചൈനയുടെ ബഹിരാകാശ ദൗത്യത്തിന് തുടക്കമായി.ബഹിരാകാശ സഞ്ചാരികളായ ജിങ് ഹായ്പെങ് (50), ചെൻ ദോങ് (37) എന്നിവരെ വഹിച്ചുള്ള ഷെൻഷൂ–11 പേടകമാണ് വടക്കൻ ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ചത്.2022 ആകുമ്പോഴേക്കും ബഹിരാകാശത്തു സ്ഥിരം നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമാണു ചൈനയുടെ പുതിയ ദൗത്യം.

സ്വര്‍ഗീയ പേടകം എന്നര്‍ഥം വരുന്ന ഷെന്‍ഷു-പതിനൊന്നിലെ യാത്രക്കാരായ ജിങ്ങും ചെന്നും ചൈനീസ് ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദൗത്യത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.നിലവില്‍ ഭൂമിയോട് അടുത്തുനില്‍ക്കുന്ന ഭ്രമണപഥത്തിലാണു ചൈന മനുഷ്യരെ എത്തിച്ചു പരീക്ഷണങ്ങള്‍ നടത്തുന്നത്.

പരീക്ഷണത്തിന്റെ ഭാഗമായി ഇരുവരും തിയാന്‍ഗോങ്-രണ്ട് സ്പേസ് ലബോറട്ടറിയില്‍ മുപ്പതുദിവസം ഗവേഷണപരീക്ഷണങ്ങള്‍ നടത്തും.ഗോബി മരുഭൂമിയിലെ ജിയുക്വാൻ വിക്ഷേപണകേന്ദ്രത്തില്‍നിന്നു ലോങ് മാര്‍ച്ച് ടൂ-എഫ് റോക്കറ്റില്‍ ഘടിപ്പിച്ചാണ് ഷെന്‍ഷു പേടകം വിക്ഷേപിച്ചത്. ഒരുമാസം മുൻപു ചൈന ബഹിരാകാശത്തു സ്ഥാപിച്ച തിയാന്‍ഗോങ് രണ്ട് സ്പേസ് ലബോറട്ടറിയില്‍ ബഹിരാകാശത്തെ അത്യാഹിതങ്ങള്‍ നേരിടുന്നതിനും പ്രഥമശുശ്രൂഷ നല്‍കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള പരീക്ഷണങ്ങളായിരിക്കും ഇവർ നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button