India

ഞരമ്പ് രോഗികളായ ‘ദൈവത്തിന്റെ അവതാരങ്ങളെ’ നാട്ടുകാര്‍ പഞ്ഞിക്കിട്ടു

ബംഗളൂരു● ദൈവത്തിന്റെ അവതരമെന്ന് അവകാശവാദവുമായി സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച സംഘത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ അമിതാഭും രഘുറാമുമാണ് പിടിയിലായത്.

എം.ബി.എ ബിരുദധാരികളായ ഇരുവരും ദൈവ അവതാരങ്ങളെന്ന് സ്വയം വിശേഷിപ്പിച്ചായിരുന്നു സ്ത്രീകളെ വലയില്‍ വീഴ്ത്തി ഉപയോഗിച്ച് വന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്.

കൃഷ്ണന്റെയും ഈശ്വരന്റെയും അവതാരങ്ങള്‍ ആണെന്നും അത്ഭുത സിദ്ധികളുണ്ടെന്നും സ്ത്രീകളെ വിശ്വസിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. കിരീടവും ധരിച്ചാണ് ഇവര്‍ സ്ത്രീകളെ സമീപിച്ചിരുന്നത്. നിരവധി പേര്‍ ഇവരുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇവരുടെ ചൂഷണത്തെ എതിര്‍ത്ത ഒരു സ്ത്രീ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘത്തെ പിടികൂടിയത്. ബംഗലൂരിലെ ഇന്ദിര നഗറില്‍ നിന്നാണ് ഇവര്‍ പിടിയിലാണ്. തുടര്‍ന്ന് നന്നായി കൈകാര്യം ചെയ്ത ശേഷം പോലീസിന് കൈമാറുകയായിരുന്നു.

shortlink

Post Your Comments


Back to top button