
ബസ്സുകള്‍ കൂട്ടിയിടിച്ച് 27 പേര്‍ മരണത്തതിനിരയായി. അപകടത്തില്‍ 65 പേര്ക്ക് പരിക്കേറ്റു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലാണ് സംഭവം. റഹിം യാര് ഖാന് ജില്ലയില് ഖാന് പുര് മേഖലയില് രണ്ടു ബസുകള് തമ്മില് കുട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരില് പലരുടെയും നില ഗുരുതരമാണ്. ബസ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. കറാച്ചിയില് നിന്നും ബഹവല് പുരിലേക്ക് പോയ ബസും സാദിഖ്ബാദില് നിന്നും ഫൈസലാബാദിലേക്ക് പോയ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടികകുകയായിരുന്നു.
Post Your Comments