India

നക്സലുകള്‍ പിടിയില്‍

ന്യൂഡല്‍ഹി● നോയിഡയിൽ ആറു നക്സലുകൾ പിടിയിലായി. ഡൽഹി എൻസിആർ മേഖലയിൽ ആക്രമണം നടത്താനെത്തിയവരാണ് പിടിയിലായതെന്ന് സൂചനയുണ്ട്. പിടിയിലായവരിൽ ഒരാൾ ബോംബ് നിര്‍മ്മാണ വിദഗ്ധനാണ്. ഹിൻഡൻ വിഹാറിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്. നക്സലുകളുടെ അറസ്റ്റ് ഉത്തർപ്രദേശ് ഐജി സ്‌ഥിരീകരിച്ചു. പിടികൂടിയവരിൽ നിന്ന് നിരവധി പിസ്റ്റളുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍  ഡല്‍ഹിയില്‍  വന്‍  ആക്രമണത്തിന് ലക്ഷ്യമിടുകയായിരുന്നുവെന്നും  റിപ്പോര്‍ട്ടുണ്ട്.

shortlink

Post Your Comments


Back to top button