ന്യൂഡല്‍ഹി ● രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോൾ ലിറ്റിന് 1.34 രൂപയും ഡീസൽ ലിറ്ററിന് 2.37 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.
പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 70.55 രൂപയും, ഡീസല്‍ ലിറ്ററിന് 60.58 രൂപയുമാകും. (ഔട്ട്‌ലെറ്റുകള്‍ക്ക് അനുസരിച്ച് വിലയില്‍ നേരിയ മാറ്റം വരാം)
ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി കൂടിയതാണു വില വർധനക്കു കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഒക്ടോബർ ഒന്നിനു വില കൂട്ടിയപ്പോൾ തലേ രണ്ടാഴ്ചത്തെ ശരാശരി ക്രൂഡ് വില വീപ്പയ്ക്കു 43.95 ഡോളർ (2936.3 രൂപ) ആയിരുന്നു. ഈ തിങ്കളാഴ്ച ഇന്ത്യൻ ക്രൂഡ് വില 50 ഡോളർ (3329.49 രൂപ) കടന്നു. അതിനാൽ വില വർധിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
Post Your Comments