മിസോറാമിലെ സിയോണ ചാനയ്ക്ക് 39 ഭാര്യമാരും, 94 മക്കളും, 33 പേരമക്കളുമാണുള്ളത്. 167 അംഗങ്ങളുള്ള ചാനയുടെ ഈ വലിയ കുടുംബം ഒരൊറ്റ കെട്ടിടത്തിനുള്ളിലാണ് താമസിക്കുന്നത്. ഇവിടെ മക്കള്‍ക്കും പേരമക്കള്‍ക്കും ഭാര്യമാര്‍ക്കുമായി കഴിയാന്‍ നൂറ് മുറികളാണ് ചാന ഒരുക്കിയിരിക്കുന്നത്. അവിടെ ഒരൊറ്റ അടുക്കള മാത്രം. വ്യത്യസ്തമായ വിഭവങ്ങള്‍ പരീക്ഷിച്ചുകൊണ്ട് അടുക്കളയില്‍ പാചകം ചെയ്യുന്നതും ഭാര്യമാര്‍ തന്നെ. വീട് വൃത്തിയാക്കുന്ന ചുമതല മക്കളിലും. ചാനയാണെങ്കിലോ പുറംപണികളിലും കൃഷിയിലും സജീവമായിരിക്കുകയും ചെയ്യും. പരിചരിക്കാനും സ്‌നേഹിക്കാനും ചുറ്റിലുമെപ്പോഴും ചാനക്ക് ആറോ ഏഴോ ഭാര്യമാരുണ്ടായിരിക്കും. വര്‍ഷത്തില്‍ 10വിവാഹം വരെ കഴിച്ചിട്ടുള്ളയാളാണ് ചാന.
കുടുംബത്തിന്റെ വിപുലീകരണത്തിന് വേണ്ടി ഇനിയും വിവാഹമെന്നത് ചാനക്ക് ഒരുതരത്തിലും വെല്ലുവിളിയുമല്ല. ‘ഒരുപാട് അംഗങ്ങളെ സംരക്ഷിക്കാനും, അവരെക്കൊണ്ട് സംരക്ഷിക്കപ്പെടാനും കഴിഞ്ഞുവെന്നത് ഭാഗ്യമായി കരുതുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനും ഞാന്‍ തന്നെ’ ചാന പറയുന്നു. ഒരുപാട് അംഗങ്ങളെ സംരക്ഷിക്കാനും, അവരെക്കൊണ്ട് സംരക്ഷിക്കപ്പെടാനും കഴിഞ്ഞുവെന്നത് ഭാഗ്യമായി കരുതുന്നു. അതുകൊണ്ടു തന്നെ ജീവിതത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനും ഞാന്‍ തന്നെ’ ചാന പറയുന്നു.
Post Your Comments