NewsInternational

ലോകത്തിന് ഭീഷണി ഉയര്‍ത്തി റഷ്യയുടെ സാര്‍ ബോംബ് എക്‌സ് ടു…ആ ബോംബ് വീണാല്‍ ഭൂമി നാമാവശേഷമാകും

മോസ്‌കോ : ഒരു മൂന്നാം ലോക മഹായുദ്ധത്തിന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ തയ്യാറാകുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായിട്ടെന്നവണ്ണം തങ്ങളുടെ കൈവശമുള്ള ആണവായുധങ്ങളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളും പുടിന്‍ നടത്തി. 100 മെഗാടണ്‍ ശേഷിയുള്ള സാര്‍ ബോംബാ എക്‌സ്-2 ബോംബ് പൊട്ടുന്നത് 6666 ഹിരോഷിമ ബോംബുകള്‍ പൊട്ടുന്നതിന് തുല്യമാണെന്നാണ് പുടിന്റെ വാദം. എന്നാല്‍ ഈ ആണവ ബോംബ് തങ്ങള്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലെന്നും പുടിന്‍ വ്യക്തമാക്കി. ലോകത്ത് വെച്ച് ഏറ്റവും പ്രഹരശേഷിയുള്ള ആണവബോംബ് പ്രയോഗിച്ചത് അമേരിക്കയല്ലെന്നും തങ്ങളാണെന്നും പുടിന്‍ അറിയിച്ചു. 1961ല്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ സാര്‍ ബോംബാ എന്ന അണുബോംബായിരുന്നു അത്. 50 മെഗാടണ്‍ ശേഷിയുള്ള ഈ ബോംബ് പരീക്ഷിച്ചപ്പോള്‍ അതിന്റെ പ്രഹരശേഷി 3333 ഹിരോഷിമ ബോംബുകള്‍ പൊട്ടുന്നതിന് തുല്യമായിരുന്നു.
1945ന് ശേഷം ഇതുവരെ ലോകത്ത് 2475 അണ്വായുധ പരീക്ഷണങ്ങളാണ് നടന്നിട്ടുള്ളത്. അന്നത്തെ അവസ്ഥയേക്കാള്‍ ശേഷിയുടെ കാര്യത്തില്‍ വളരെയേറെ അണ്വായുധങ്ങള്‍ മുന്നോട്ടു പോയിട്ടുമുണ്ട്. നടത്തപ്പെട്ട പരീക്ഷണങ്ങളില്‍ 85 ശതമാനവും രണ്ട് രാജ്യങ്ങളാണെന്നതാണ് മറ്റൊരു വിചിത്ര വസ്തുത. അമേരിക്ക 1132 ബോംബുകളും സോവിയറ്റ് യൂണിയന്‍ 981 ബോംബുകളും ഇതുവരെ പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉത്തരകൊറിയയും റഷ്യയുടെ പാത പിന്തുടരുന്നതില്‍ ലോക രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്.

റഷ്യ വികസിപ്പിച്ചെടുത്ത സാര്‍ ബോംബാ എക്‌സ്-2 ഭൂമിയില്‍ പതിച്ചാല്‍ ഭൂമിതന്നെ ഇല്ലാതാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ഉത്തരകൊറിയയും ചൈനയും റഷ്യയും ചേര്‍ന്ന് ഒരു യുദ്ധത്തിന് കോപ്പ് കൂട്ടുകയാണെങ്കില്‍ ഈ ഭൂമിയില്‍ ഒരു ജീവജാലങ്ങളും അവശേഷിക്കില്ലെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button