കൊച്ചി : ഐ.എസുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ സംസ്ഥാനത്ത് കലാപം ഉള്‍പ്പെടെ വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചു. തങ്ങളുടെ ശക്തി കേന്ദ്രമല്ലാത്ത മൂന്ന് ജില്ലകളില്‍ സ്‌ഫോടനം നടത്താന്‍ സംഘാംഗങ്ങള്‍ പദ്ധതിയിട്ടിരുന്നതായാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എറണാകുളം, തൃശൂര്‍, പത്തനംതിട്ട എന്നീ ജില്ലകളിലായിരുന്നു സ്‌ഫോടനം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നത്. ഇതിനുള്ള പദ്ധതികള്‍ ഏകോപിക്കുന്നതിനിടെയാണ് കനകമലയില്‍ നിന്ന് ആറംഗസംഘം പിടിയിലാകുന്നത്.
കോഴിക്കോട് ജില്ലയില്‍ ഒരു പ്രമുഖ സംഘടനയില്‍പ്പെടുന്ന നേതാവിനെ തലയറുത്ത് കൊന്ന് പ്രദര്‍ശിപ്പിയ്ക്കാന്‍ അംഗങ്ങള്‍ക്ക് പദ്ധതിയുണ്ടായിരുന്നു. കനകമലയിലെ രഹസ്യയോഗത്തില്‍ വെച്ച് ഇതിന് പദ്ധതിയിടുമ്പോഴാണ് സംഘം പിടിയിലായത്.
ഐ.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെന്ന് സംശയിക്കുന്നവര്‍ എന്‍.ഐ.എയുടെ നിരീക്ഷണത്തിലാണ്. അറസ്റ്റിലായ മലയാളികളുടെ ഐ.എസ് ബന്ധമന്വേഷിച്ച് അഫ്ഗാനിസ്ഥാനിലെത്തിയ എന്‍.ഐ.എ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന.
എന്‍.ഐ.എയുടെ അഞ്ച് സംഘങ്ങളാണ് ഇപ്പോള്‍ ഐ.എസ് കേസ് അന്വേഷിക്കുന്നത്. ഇതില്‍ ഒരു സംഘമാണ് അഫ്ഗാനിസ്ഥാനിലേയ്ക്ക് പോയത്. വൈക്കം സ്വദേശിനിയായ യുവതിയെ ചാവേറാക്കാനും കേരളഘടകത്തിന് പദ്ധതിയുണ്ടായിരുന്നു. ചാവേറാക്രമണത്തിന്റെ രീതികള്‍ എങ്ങിനെയെന്ന് ഈ യുവതിയെ സംഘം പഠിപ്പിച്ചിരുന്നു. ചാവേറുകളാക്കാന്‍ കേരളത്തില്‍ നിന്ന് കൂടുതല്‍പേരെ സംഘം ലക്ഷ്യം വെച്ചിരുന്നതായും എന്‍.ഐ.എ സംഘം കണ്ടെത്തി.
Post Your Comments