NewsIndia

ചന്ദ്രനില്‍ ദൂരദര്‍ശിനി സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ

ചെന്നൈ:ചന്ദ്രനിൽ പുതിയ ദൗത്യത്തിനായി ഇന്ത്യ ഒരുങ്ങുന്നു.ഇതിന്റെ ഭാഗമായി ചന്ദ്രനില്‍ ദൂരദര്‍ശിനി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘനയായ ഐഎസ്ആര്‍ഒ.ഇന്ത്യയുടെ ആദ്യ സ്‌പേസ് ടെലിസ്‌കോപ്പായ ‘അസ്‌ട്രോസാറ്റ്’ വിക്ഷേപണത്തിനുശേഷം തുടർച്ചയായി സ്‌പേസ് അസ്‌ട്രോണമി രംഗത്ത് മുന്നേറ്റമുണ്ടാക്കുകയാണ് ഇന്ത്യയുടെ പുതിയ നടപടി.

ചന്ദ്രനില്‍ ടെലിസ്‌കോപ്പ് സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ ഒരു അന്താരാഷ്ട്ര സംഘടനയുമായി ആരംഭിച്ചിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ മേധാവി എ എസ് കിരണ്‍ കുമാര്‍ പറഞ്ഞു.കൂടാതെ അമേരിക്കയില്‍ വെസ്റ്റ് വെര്‍ജിനിയയിലെ ഹാന്‍ഡ്‌ലിയില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ സംവിധാനം ബംഗലൂരുവിലിരുന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ നിയന്ത്രിക്കുന്നുണ്ടെന്നും ചന്ദ്രനില്‍ സ്ഥാപിക്കാന്‍ അതിന് സമാനമായ സംവിധാനങ്ങളുടെ സാധ്യത ആരാഞ്ഞു വരികയാണെന്നും അദ്ദേഹം പറയുകയുണ്ടായി.സ്‌പേസ് എക്‌സ് പോലുള്ള സ്വകാര്യ സ്‌പേസ് കമ്പനികള്‍ സര്‍ക്കാര്‍ നിയന്ത്രിത ഏജന്‍സികള്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും കിരൺ കുമാർ അഭിപ്രായപ്പെട്ടു.

നാലുടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാന്‍ ശേഷിയുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ വിക്ഷേപണം ഈ വർഷാവസാനം നടത്താന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നതായും കിരൺകുമാർ വ്യക്തമാക്കിയിട്ടുണ്ട്

shortlink

Post Your Comments


Back to top button