ശ്രീനഗര്‍ : കാശ്മീര്‍ താഴ്‌വരയില്‍ കഴിഞ്ഞ മൂന്നു മാസമായി നിലനിന്ന കര്‍ഫ്യൂ പിന്‍വലിച്ചു. കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും ആളുകള്‍ കൂട്ടംകൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതോടെയാണ് നടപടി. സിആര്‍പിസി 144 പ്രകാരമാണ് നിയന്ത്രണം. താഴ്‌വരയില്‍ പ്രീപെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.
മുജാഹുദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കലാപം പൊട്ടിപുറപ്പെട്ടതോടെയാണ് കര്‍ഫ്യൂ അടക്കം താഴ്‌വരയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സംഘര്‍ഷത്തിന്റെ ഭാഗമായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാനായിരുന്നു മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ജനങ്ങള്‍ക്ക് മൊബൈല്‍ സേവനങ്ങള്‍ ലഭ്യമായി തുടങ്ങി. എന്നാല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കുള്ള വിലക്ക് തുടരും. പ്രീപെയ്ഡ് നമ്പറുകളിലേക്കുള്ള ഇന്‍കമിംഗ് സേവനങ്ങള്‍ കഴിഞ്ഞാഴ്ച പുനഃസ്ഥാപിച്ചിരുന്നു.
Post Your Comments