Kerala

സൈനിക ആയുധകേന്ദ്രത്തിലെ തീപ്പിടുത്തം: മരിച്ച സൈനികന്റെ കുടുംബത്തിന് നല്‍കിയ വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം● മഹാരാഷ്ട്രയിലെ ഫുല്‍ഗാവില്‍ കേന്ദ്ര ആയുധസംഭരണശാലയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഹരിപ്പാട് സ്വദേശി മേജര്‍ മനോജ് കുമാറിന്റെ കുടുംബത്തിന് നല്‍കിയ വാഗ്ദാനം പാലിച്ച് പിണറായി സര്‍ക്കാര്‍. അദ്ദേഹത്തിന്റെ കുടുംബത്തിന് പെന്‍ഷനും വീടും സ്ഥലവും നല്‍കുവാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ തുകയായി നല്‍കിത്തുടങ്ങിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഇവര്‍ക്ക് വീടും സ്ഥലവും നല്‍കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

മഹാരാഷ്ട്രയിലെ ഫുല്‍ഗാവില്‍ കേന്ദ്ര ആയുധസംഭരണശാലയിലുണ്ടായ തീപിടുത്തത്തില്‍ ഹരിപ്പാട് സ്വദേശി മേജര്‍ മനോജ് കുമാര്‍ മരിച്ചത് നമ്മളെയെല്ലാം ദുഃഖിപ്പിച്ചിരുന്നു. അന്നു തന്നെ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നതാണ് ആ കുടുംബത്തെ സഹായിക്കുന്നതിനുള്ള ഉത്തരവാദിത്തം. അദ്ദേഹത്തിന്റെ കുടുംബത്തിന് പെന്‍ഷനും വീടും സ്ഥലവും നല്‍കുവാന്‍ മന്ത്രിസഭ തീരുമാനമെടുക്കുകയുണ്ടായി. അന്നു നല്‍കിയ ഉറപ്പുകള്‍ ഓരോന്നായി പാലിക്കുകയാണ് സര്‍ക്കാര്‍. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ തുകയായി നല്‍കിത്തുടങ്ങി. ഇവര്‍ക്ക് വീടും സ്ഥലവും നല്‍കാനുള്ള നടപടികള്‍ നടന്നുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button