
തിരുവനന്തപുരം: ബന്ധു നിയമനം സംബന്ധിച്ച് വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ നിയമനങ്ങളും ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. അന്വേഷണത്തിന്റെ പരിധിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നിയമനങ്ങളും ഉള്‍പ്പെടുത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച് കോടതിയിലും വിജിലന്‍സിനും നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് പരാതികള്‍ ഒറ്റ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ തിരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ 16 നിയമനങ്ങളെക്കുറിച്ചാണ് പരാതി ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം അന്വേഷണ ചുമതല നല്‍കിയത് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ യൂണിറ്റ് രണ്ടിന് ആണ്. അന്വേഷണ ചുമതല വിജിലന്‍സ് എസ്.പി കെ.ജയകുമാറിനാണ്. എസ്.പിയെ കൂടാതെ ഇപ്പോള്‍ രണ്ട് ഡിവൈഎസ്പി, ഒരു സിഐ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്. ജയരാജനെതിരായ പരാതികളിൽ ദ്രുതപരിശോധന നടത്തേണ്ട ഗൗരവമുണ്ടെന്ന് വിജിലന്‍സ് അധികൃതര്‍ക്ക് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണ സംഘത്തെ നിയോഗിച്ചത്.
Post Your Comments