NewsIndia

ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാകിസ്ഥാനോ ചൈനയോ അല്ല പിന്നെ… വെളിപ്പെടുത്തലുകളുമായി മുന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് രംഗത്ത്

വാഷിംഗ്ടണ്‍ : പാക്കിസ്ഥാനോ ചൈനയോ അല്ല, വര്‍ഗീയ കലാപങ്ങളും ജാതിപ്പോരുമാണ് ഇന്ത്യ നേരിടുന്ന ഭീഷണിയെന്ന് മുന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍. യഥാര്‍ഥ ശത്രുക്കള്‍ രാജ്യത്തിന് അകത്തു തന്നെയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യകാലത്തു വിദേശത്തുനിന്നായിരുന്നു ഇന്ത്യയ്ക്കു ഭീഷണി. പിന്നീടതു ചിലയിടങ്ങളിലെ ഭീകരപ്രവര്‍ത്തനവും ഇടതു തീവ്രവാദമായി. പക്ഷേ, ഈ നൂറ്റാണ്ടിന്റെ തുടക്കംമുതല്‍ ഇടതു തീവ്രവാദം ക്ഷയിച്ചുതുടങ്ങി. 2012നു ശേഷം മതതീവ്രവാദവും സാമൂഹികവിരുദ്ധ ശക്തികളുമാണു രാജ്യത്തു ശക്തിപ്രാപിച്ചുവരുന്നത്.
പാക്കിസ്ഥാന്‍ സൈന്യത്തിലെ അച്ചടക്കം ശീലിക്കാത്ത ഒരുവിഭാഗം സൈനികരെയാണ് അണ്വായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഭയപ്പെടേണ്ടതെന്നു ശിവശങ്കര്‍ മേനോന്‍. എന്നാല്‍, യുദ്ധഭൂമിയില്‍ ഉപയോഗിക്കാന്‍ പറ്റിയതരം അണ്വായുധങ്ങള്‍ വികസിപ്പിക്കാനുള്ള പാക്ക് തീരുമാനം ഭയത്തോടെ കാണണം. കാരണം, അവ പ്രയോഗിക്കാന്‍ ബ്രിഗേഡിയര്‍ തലത്തിലോ മറ്റോ അനുമതി നല്‍കേണ്ടിവരും. ഏതെങ്കിലും സൈനികനോ വൈമാനികനോ അനുമതിയോടെയോ അല്ലാതെയോ ഇതു പ്രയോഗിക്കാന്‍ തീരുമാനിച്ചാല്‍ ഫലം പ്രവചനാതീതമായിരിക്കും. ഇങ്ങനെ സംഭവിച്ചാല്‍ ആ രാജ്യത്തിന്റെ സമൂലനാശത്തിനു വഴിതെളിക്കുംവിധം പ്രത്യാക്രമണം നടത്താന്‍ ഇന്ത്യ നിര്‍ബന്ധിതമാകുമെന്നും ശിവശങ്കര്‍ മേനോന്‍ അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button