NewsIndia

മൊബൈൽഫോണിനും ,ലാപ്ടോപിനും ഇൻഷുറൻസ്

ന്യൂഡൽഹി:മൊബൈൽ ഫോണിനും ലാപ്‌ടോപ്പിനും ഇൻഷുറൻസ് ഏർപ്പെടുത്താൻ റെയിൽവേ ആലോചിക്കുന്നു.ഇതുസംബന്ധിച്ച്‌ റെയിൽവേയും ഇന്‍ഷുറന്‍സ് കമ്പനികളുമായും ചര്‍ച്ച നടത്തിയെന്ന് ഐ.ആര്‍.സി.ടി.സി ചെയര്‍മാന്‍ എ.കെ മനോച്ച പറഞ്ഞു.

അപകടത്തെത്തുടര്‍ന്നോ മോഷണത്തിലൂടെയോ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നൽകാനാണ് റെയിൽവേയുടെ ആലോചന.കഴിഞ്ഞമാസം ആരംഭിച്ച 92 പൈസയ്ക്ക് യാത്രാ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതി റയിൽവേ നടപ്പാക്കിയിരുന്നു.അപകടത്തില്‍പ്പെടുകയോ മറ്റ് ആക്രമണങ്ങളില്‍പ്പെടുകയോ ചെയ്താൽ പത്തുലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതിയാണിത്.പദ്ധതി വിജയമായതിന്റെ പശ്ചാത്തലത്തിലാണ് റയിൽവേയുടെ പുതിയ തീരുമാനം.

shortlink

Post Your Comments


Back to top button