തിരുവനന്തപുരം● ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മുസ്ലീം യുവജനതയ്ക്കായുളള തൃശ്ശൂര്‍, കോഴിക്കോട്, തൊടുപുഴ, കാഞ്ഞിരപ്പളളി പരിശീലന കേന്ദ്രങ്ങളില്‍ നിലവില്‍ ഒഴിവുളള എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സി (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം). തൃശ്ശൂര്‍, കോഴിക്കോട്, ജില്ലകളിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 18 ന് രാവിലെ 11 നും, ഇടുക്കി (തൊടുപുഴ), കോട്ടയം (കാഞ്ഞിരപ്പളളി) ജില്ലകളിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ അന്ന് ഉച്ചയ്ക്ക് 12 നും ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവന്‍(നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം.
Post Your Comments