തിരുവനന്തപുരം: നിയമന വിവാദത്തില്‍ രാജിവെക്കേണ്ടി വന്ന ഇപി ജയരാജിനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. യോഗത്തില്‍വെച്ച് ജയരാജന്‍ തെറ്റു സമ്മതിക്കുകയായിരുന്നു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സ് ഉയര്‍ത്താന്‍ വേണ്ടിയാണ് ജയരാജന്‍ രാജിവെച്ചതെന്നും കോടിയേരി പറയുന്നു.
ജയരാജന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. യുഡിഎഫിന് പറ്റാത്ത നിലപാട് ഇടതുമുന്നണി എടുത്തു. മാതൃകാപരമായി നിലപാടാണ് പാര്‍ട്ടി എടുത്തതെന്നും കോടിയേരി പറയുന്നു. ബന്ധു നിയമന വിവാദത്തില്‍ ജയരാജനെതിരെയും പികെ ശ്രീമതിക്കെതിരെയുമുള്ള സംഘടനാ നടപടിയെക്കുറിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറിയേറ്റും കേന്ദ്രകമ്മറ്റിയും പൊളിറ്റ് ബ്യൂറോയും ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.
ജയരാജന്‍ ത്യാഗപൂര്‍ണമായ ജീവിതം നയിച്ച സഖാവാണ്. രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ജയരാജന്റെ ഭാഗത്തുനിന്നു ജാഗ്രതക്കുറവുണ്ടായതാണ് എല്ലാ പ്രശ്‌നത്തിനും കാരണമായതെന്നും കോടിയേരി വ്യക്തമാക്കി.
Post Your Comments